വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല, ഭക്തര്‍ സമീപിച്ചതു കൊണ്ട് കേസ് കൊടുത്തു; 'കല്‍ക്കി'ക്കെതിരെ വക്കീല്‍ നോട്ടീസുമായി ആചാര്യ പ്രമോദ് കൃഷ്ണന്‍

ബോക്‌സ് ഓഫീസില്‍ ആയിരം കോടി പിന്നിട്ടതോടെ വിവാദത്തില്‍ കുടുങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’. സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍. സിനിമ മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നുമാണ് ആരോപണം.

ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള കല്‍ക്കി ഭഗവാനെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ വരെ സിനിമ മാറ്റിമറിച്ചു. അത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് എതിരാണ്. മതഗ്രന്ഥങ്ങളോടുള്ള അനാദരവാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ഇത് ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയിലേക്കും തെറ്റായ വ്യാഖ്യാനത്തിലേക്കും തുടര്‍ന്നുള്ള ശോഷണത്തിലേക്കും നയിക്കുമെന്നും ആരോപിക്കുന്നുണ്ട്. ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ല.

കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ ഉജ്ജവല്‍ ആനന്ദ് ശര്‍മ്മയും ആരോപിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ കല്‍ക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണമാണ്.

ആശയക്കുഴപ്പത്തിലായ നിരവധി ഭക്തര്‍ സമീപിച്ചതിനാലാണ് പ്രമോദ് കൃഷ്ണന്‍ നിയമനടപടി സ്വീകരിച്ചത് എന്നാണ് ആനന്ദ് ശര്‍മ്മ പറയുന്നത്. അതേസമയം, ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം