'കളിയാട്ടം' തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബല്‍റാം. സംസ്‌കാരം കണ്ണൂര്‍ പുല്ലുപ്പി സമുദായ ശ്മശാനത്തില്‍ ഇന്ന് രണ്ടു മണിക്ക് നടക്കും.

1997ല്‍ ജയരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘കളിയാട്ട’ത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം ‘ഒഥല്ലോ’ അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ബല്‍റാം കളിയാട്ടത്തിന്റെ കഥ ഒരുക്കിയത്.

ഷേക്‌സ്പിയറിന്റെ ‘ഹാംലറ്റ്’ അടിസ്ഥാനമാക്കിയാണ് 2012ല്‍ പുറത്തിറങ്ങിയ കര്‍മ്മയോഗിയുടെ തിരക്കഥ ബല്‍റാം രചിച്ചത്. ഇന്ദ്രജിത്ത് നായകനായ ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്തത്. 1983ല്‍ മുയല്‍ഗ്രാമം എന്ന ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടിയിട്ടുണ്ട്.

1962 ല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ സി.എം ജാനകിയമ്മയുടെയും സി.എച്ച് പത്മനാഭന്‍ നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി.എം ബല്‍റാം ജനിച്ചത്. 28 വയസ് വരെ തലശ്ശേരിയിലെ മനേക്കരയില്‍ ജീവിച്ച ബല്‍റാമിന്റെ കുടുംബം 1990ല്‍ മട്ടന്നൂരിലേക്ക് താമസം മാറുകയായിരുന്നു. കെ.എന്‍ സൗമിനിയാണ് ബല്‍റാം മട്ടന്നൂരിന്റെ ഭാര്യ, മകള്‍ ഗായത്രി.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്