അക്കാരണത്താല്‍ ആദ്യം ആ സിനിമ നിരസിച്ചിരുന്നു; തുറന്നുപറഞ്ഞ് കാജോള്‍

കാജോള്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സലാം വെങ്കി. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിച്ചത്. . യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സലാം വെങ്കി ഒരുങ്ങുന്നത്. നടി രേവതിയാണ് ചിത്രത്തിന്റെ സംവിധായിക. ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സുജാത എന്ന വീട്ടമ്മയുടെ വേഷമാണ് ചിത്രത്തില്‍ കാജോള്‍ അവതരിപ്പിക്കുന്നത്.

ഈ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം സമ്മതിച്ചിരുന്നില്ല എന്നാണിപ്പോള്‍ കാജോള്‍ പറയുന്നത്. സിനിമയുടെ കഥ കേട്ട് ഏകദേശം മൂന്ന് ദിവസത്തോളം ഈ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിക്കുന്ന ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.

എനിക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ രേവതി എന്നോട് പറഞ്ഞു നീ ഇതേക്കുറിച്ച് ചിന്തിക്കാന്‍. ഒടുവില്‍, ഞാന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു- കാജോള്‍ പറഞ്ഞു. അസുഖം ബാധിച്ച് കിടപ്പിലായ ഒരു മകനും അവനെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന ഒരു അമ്മയുടേയും കഥയാണ് സലാം വെങ്കി.

അമ്മമാരാണ് റിയല്‍ ലൈഫ് ഹീറോകളെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. സലാം വെങ്കിയിലൂടെ, സമാനമായ ഒരു അമ്മയുടെയും അവര്‍ക്ക് മകനോടുള്ള സ്‌നേഹത്തിന്റെയും യഥാര്‍ഥ കഥ പറയാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് രേവതിയും പറഞ്ഞിരുന്നു. വിശാല്‍ ജേത്വ ആണ് കാജോളിന്റെ മകനായി എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ