രണ്ടാമൂഴത്തിന് ജോക്കര്‍

ജോക്കര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്ന് അറിയിച്ച് സംവിധായകന്‍. ഫോളി എ ഡ്യൂക്‌സി’ന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ജോവാക്വിന്‍ ഫീനിക്‌സാണ് ആര്‍തറായി ചിത്രത്തില്‍ എത്തുന്നത്. ജോക്വിനാണ് ചിത്രത്തിലും. സിനിമയില്‍ ലേഡി ഗാഗയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലേക്ക് ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തേയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത് .

ഡിസി കോമിക്ക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. സിനിമയ്ക്കായി ലേഡി ഗാഗ 100 കോടി പ്രതിഫലം ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.

ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോഥം സിറ്റിയിലുള്ള ആര്‍തര്‍ ഫ്‌ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്. 70 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 1.072 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ ലഭിച്ചു.

2019ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കി. സിനിമയിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഫീനിക്‌സ് സ്വന്തമാക്കിയിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്