കാത്തിരിക്കുന്നത് തിയേറ്റർ റിലീസിന് വേണ്ടി, എന്താണ് ദൃശ്യം രണ്ടാം ഭാഗത്തിലുളളതെന്ന് തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’വിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും കഥാഗതിയെക്കുറിച്ചും സൂചനകൾ നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു.

ഏപ്രിലിലൊക്കെ തിയേറ്റർ തുറക്കുമെങ്കിൽ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പൊലീസ് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ സെന്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

2015-ല്‍ റിലീസ് ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നായിരുന്നു. ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്.

Latest Stories

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍