ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ; മികച്ച നടന്‍ ജയസൂര്യ, നടി നവ്യ

2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്‍ (ചിത്രം, സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം, ഒരുത്തീ). മികച്ച ചിത്രമായി രണ്ട് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്). സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം – സണ്ണി).

താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ ആണ് മികച്ച തിരിക്കഥാകൃത്ത്. ഒരുത്തീ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന്‍ കരസ്ഥമാക്കി.

സിതാര ബാലകൃഷ്ണനാണ് മികച്ച ഗായിക. (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം), വിജയ് യേശുദാസാണ് മികച്ച ഗായകന്‍. (ചിത്രം- ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച ഗാനരചയിതാവ്- അന്‍വര്‍ അലി, (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച എഡിറ്റര്‍, ഷമീര്‍ മുഹമ്മദ്, (ചിത്രം – സണ്ണി), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ)മികച്ച പുതുമുഖ നായകന്‍ – അക്ഷയ്, ചിത്രം – ദിശ, മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ, മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു