സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഷാരൂഖിന്റെ കാവേരി അമ്മ; ജവാന്‍ ട്രെന്‍ഡില്‍ പഴയ 'സ്വദേശ്' കടന്നു വരുമ്പോള്‍

ബോളിവുഡിന്റെ കിങ് ഖാന്റെ ‘ജവാന്‍’ തിയേറ്റര്‍ കീഴടക്കുമ്പോള്‍ ഇപ്പോള്‍ തരംഗമാകുന്നത് റിധി ദോഗ്രയാണ്. ഷാരൂഖിനും നയന്‍ താരയ്ക്കും ഒക്കെ പിന്നാലെ റിധിയുടെ കാവേരി അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ കുതിച്ചു പായുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാവേരി അമ്മ ചര്‍ച്ച പൊടിപൊടിക്കുകയാണ്.

ഹിന്ദി ടെലിവിഷന്‍ സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന റിധി ദോഗ്രയാണ് ഷാരൂഖിന്റെ വളര്‍ത്തമ്മയായി ചിത്രത്തിലുള്ളത്. താരത്തിന്റെ പ്രായവും ഷാരൂഖിന്റെ പ്രായക്കൂടുതലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിനൊപ്പം കാവേരി അമ്മ എന്ന ക്യാരക്ടര്‍ പേരും ചര്‍ച്ചയാവുന്നുണ്ട്.

View this post on Instagram

A post shared by Ridhi Dogra (@iridhidogra)

നിരൂപക പ്രശംസയടക്കം നേടിയ ‘സ്വദേശ്’ എന്ന ഷാരൂഖിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിലെ ‘കാവേരി അമ്മ’ ക്യാരക്ടര്‍ ജവാനിലെത്തിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. സ്വദേശില്‍ ശാസ്ത്രജ്ഞനായ ഷാരൂഖിന്റെ ക്യാരക്ടര്‍ മോഹന്‍ ഭാര്‍ഗവിന്റെ ജീവിതത്തിലെ നിര്‍ണായക സ്വാധീനമായ അമ്മയായിരുന്നു കാവേരി അമ്മ.

മികച്ച അഭിനേത്രിയായിരുന്ന കിശോരി ബല്ലാല്‍ ആയിരുന്നു 2004 പുറത്തിറങ്ങിയ സ്വദേശില്‍ കാവേരി അമ്മ കഥാപാത്രം ചെയ്തത്. ജവാനില്‍ സ്വദേശിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കാവേരി അമ്മ പരാമര്‍ശങ്ങള്‍ വന്നത് ഷാരൂഖ് ആരാധകരെ നൊസ്റ്റാള്‍ജിക് ആക്കിയെന്ന് പറയണം. സേഷ്യല്‍ മീഡിയയില്‍ കാവേരി അമ്മ ചര്‍ച്ച കള്‍ പൊടി പൊടിക്കുകയാണ്.

ഒപ്പം റിധി ദോഗ്രയുടെ സ്‌റ്റൈലും ക്യൂട്ട്‌നെസും ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുമ്പോള്‍ താരവും ആരാധകര്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

‘വാട്ട് എ ക്യൂട്ട് കാവേരി അമ്മ’ എന്നതാണ് ഇപ്പോള്‍ ട്രെന്‍ഡാവുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഒന്ന്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം