തിയേറ്റര്‍ റിലീസിനൊപ്പം ജവാന്റെ എച്ച്ഡി പതിപ്പ് ടെലഗ്രാമിലും സൈറ്റുകളിലും; ഞെട്ടി നിര്‍മ്മാതാക്കള്‍; ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആശങ്ക; അട്ടിമറി നടന്നത് തമിഴ്‌നാട്ടില്‍!

വന്‍ പ്രതീക്ഷയോടെ ബോക്‌സ് ഓഫീസിലേക്ക് എത്തിയ ‘ജവാന്‍’ സിനിമയുടെ എച്ച് ഡി പതിപ്പ് ചോര്‍ന്നു. സിനിമയുടെ എച്ച്ഡി പതിവ് വിവിധ സൈറ്റുകളിലും ടെലഗ്രാമിലും എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ കളക്ഷനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍. വ്യാജ റിവ്യുകള്‍ക്ക് എതിരെ ജവാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമയുടെ എച്ച്ഡി പ്രിന്റ് ചോര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഠാന്റെ വന്‍ വിജയത്തിനു ശേഷമുള്ള ചിത്രം എന്നതിനാല്‍ ഷാരൂഖ് ഖാനും ആരാധകര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെക്കുറിച്ച് ഉള്ളത്. ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയാണ് ഷാരൂഖിന്റെ ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്‍ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയന്‍താരയും ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായിട്ടാണ് അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്നത്. അറ്റ്‌ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവന്‍ വന്‍ ഹിറ്റാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും അത്ര ഇഷ്ടപ്പെടുന്നില്ല എന്നും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നു. തമിള്‍ റോക്കോഴ്‌സ് അടക്കമുള്ളവരാണ് സിനിമയുടെ എച്ച് ഡി പതിപ്പ് ചോര്‍ത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ