ലീന മരിയ പോളിന്റെ ഭര്‍ത്താവിനൊപ്പം ജാക്വിലിന്റെ സ്വകാര്യ ചിത്രം പുറത്ത് ; പിന്നാലെ നടിയെ ചോദ്യം ചെയ്ത് ഇഡി

നടി ലീന മരിയ പോള്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പു കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡി ഇവരെ ചോദ്യം ചെയ്തത്.

സുകേഷ് ജാക്വിലിനെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ജയിലിലായിരുന്ന സുകേഷ് പരോളില്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രമാകാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോട്ടോയില്‍ കാണുന്ന ഫോണാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്. തട്ടിപ്പിനായി ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നതും ഈ ഫോണിലായിരുന്നു.

തട്ടിപ്പില്‍ ജാക്വിലിന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

തിഹാര്‍ ജയിലില്‍ നിന്നാണ് സുകേഷ് നടിയെ വിളിച്ചിരുന്നത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാള്‍ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാള്‍സ് എന്ന ആപ്ലിക്കേഷനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നല്‍കുകയും ചെയ്തു. ഇയാള്‍ ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണ റെക്കോര്‍ഡുകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്‌സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ