മെഗാ മാര്‍ഗ്ഗംകളിയുമായി ഇട്ടിമാണി; മോഹന്‍ലാലിനൊപ്പം വേദിയില്‍ സലിം കുമാറും ജോണി അന്റണിയും; ചിത്രം വൈറല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തിറങ്ങിയത്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാലും സലിംകുമാറും അരിസ്‌റ്റോ സുരേഷും ജോണി അന്റണിയും നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭവന നിര്‍മ്മാണ സഹായനിധിയിലേക്കുള്ള മെഗാ മാര്‍ഗംകളിയാണ് രംഗം.

നവാഗതരായ ജിബി-ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി-ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്