'ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയ്യുന്നു'; പിന്നിട്ട നാളുകളിലൂടെ ഇട്ടിമാണിയുടെ സംവിധായകന്‍

ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകരിലൊരാളായ ജിബിയുടെ ജന്മദിനത്തില്‍ തങ്ങള്‍ വന്ന വഴിയിലൂടെ ഒരു തിരിഞ്ഞു നോട്ടം നടത്തിയിരിക്കുകയാണ് ജോജു. ജിബിയുമായുള്ള സൗഹൃദത്തിന്റെ ആരംഭവും തങ്ങള്‍ ഒത്തു ചേര്‍ന്നുമുള്ള കൂട്ടായ്മയുടെ രൂപീകരണവും ജോജു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

ജോജുവിന്‍റെ കുറിപ്പ്…

“ഇന്ന് ജിബിചേട്ടന്റെ ജന്മദിനം. പ്രീഡിഗ്രി കാലം തൊട്ടേ സിനിമ എന്റെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു മോഹമായി മാറി.പല അവസരങ്ങളും കൈവെള്ളയില്‍ നിന്ന് അവസാന നിമിഷം തെന്നി മാറി. സിനിമയ്ക്ക് ആയി വര്‍ഷങ്ങളോളം അലഞ്ഞെങ്കിലും അവസാനം ഷോര്‍ട് ഫിലിമിലും, പരസ്യ ചിത്രങ്ങളിലൂടെയും ഞാന്‍ തുടക്കം കുറിച്ചു. അങ്ങിനെ ഞാന്‍ ആദ്യമായി പ്രവര്‍ത്തിച്ച പരസ്യ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ജിബിച്ചേട്ടന്‍. ചില ആളുകളുമായുള്ള നമ്മുടെ ആത്മബന്ധം വാക്കുകള്‍ക്ക് അതീതമായിരിക്കും. ഒരു തുടക്കകാരന് അസ്സിസ്റ്റന്റിനു ലഭിക്കാവുന്ന എല്ലാ റാഗിങ്ങും ജിബിയേട്ടന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടി. ഞാന്‍ നല്ല ഒരു ഇര ആണെന്ന് ജിബിച്ചേട്ടന് മനസിലായി. അങ്ങിനെ തുടങ്ങിയ റാഗിംഗ് ഒരു വലിയ സ്‌നേഹബന്ധത്തിലേക്ക് വഴിയൊരുക്കി. ആ ബന്ധം പിന്നീട് ഫോണ്‍ കോളുകളിലേക്കും നീങ്ങി.”

“യഥാര്‍ത്ഥത്തില്‍ ജിബിച്ചേട്ടന്‍ എനിക്ക് ഒരു സുഹൃത്ത് മാത്രമല്ല, പുതിയതായി വരുന്ന അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സിന് സിനിമയെ പറ്റി യാതൊരു വിധ ധാരണയും ഉണ്ടാവില്ല. എന്താണ് ഷോട്ട്‌സ്, എന്താണ് ഫ്രെയിംസ്,എന്താണ് മിഡ്‌ഷോട്ട് എന്നിങ്ങനെയുള്ള എല്ലാ ടെക്‌നിക്കല്‍ വശങ്ങളും എനിക്ക് പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടന്‍ ആണ്.അങ്ങനെ നോക്കുക ആണെങ്കില്‍ സിനിമയിലെ എന്റെ ആദ്യ ഗുരു ജിബിച്ചേട്ടന്‍ ആണ്. ടെക്‌നിക്കല്‍ വശങ്ങളില്‍ മാത്രമല്ല,സിനിമയില്‍ എങ്ങിനെ നില്‍ക്കണം,എങ്ങനെ പെരുമാറണം,എന്ത് ശരി എന്ത് തെറ്റ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും പറഞ്ഞു പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടന്‍ ആണ്. പിന്നീട് സെറ്റിന് അകത്തും പുറത്തും ഞങ്ങള്‍ നല്ല സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തി.പരസ്പരം ഒരുപാട് തമാശകള്‍ പറഞ്ഞിരുന്നു ഞങ്ങള്‍ 5 കൊല്ലത്തോളം നിരവധി പരസ്യങ്ങളുടെയും മറ്റും ഭാഗമായി.അപ്പോഴും സിനിമ എന്ന സ്വപ്നം എനിക്ക് അന്യം നിന്ന് പോയിരുന്നു.”

“അങ്ങനെയിരിക്കെ ആദ്യമായി എന്നെ സിനിമയിലേക്ക് വിളിക്കുന്നത് ജിബിച്ചേട്ടന്‍ ആണ്. മണിച്ചേട്ടന്‍ നായകന്‍ ആയ സുനില്‍ സംവിധാനം ചെയ്ത “കഥ പറയും തെരുവോരം” എന്ന ചിത്രത്തിലേക്ക് ക്ലാപ് അസിസ്റ്റന്റ് ആയിട്ടാണ് ജിബിച്ചേട്ടന്‍ എന്നെ കൊണ്ട് വന്നത്.ആ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ജിബിയേട്ടന്‍.ശമ്പളത്തേക്കാള്‍ ജിബിയേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ 12 ഓളം സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു അസ്സോസിയേറ്റ്‌സ് ആയി വര്‍ക്ക് ചെയ്തു. അങ്ങനെ ഇരിക്കെ ബാല നായകനായി അഭിനയിച്ച SMS എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ആണ് JIBI JOJU എന്ന പേരില്‍ ഒരു ഇരട്ട സംവിധാന കൂട്ടായ്മ തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. ഒരുപാട് സിനിമകളുടെ ചര്‍ച്ച നടന്നെങ്കില്‍ പോലും ഒന്നും സംഭവിച്ചില്ല.”

“വെള്ളിമൂങ്ങയ്ക്ക് ശേഷം ഞങ്ങള്‍ അതിനെ പറ്റി വളരെ ഗൗരവമായി ചിന്തിച്ചു. അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് ലോക സിനിമ കണ്ട ഏറ്റവും വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയുന്നു. ഇതിനെല്ലാം എനിക്ക് താങ്ങായും തണലായും ഒപ്പം നിന്ന എന്റെ ജേഷ്ഠസഹോദരന് ജന്മദിനാശംസകള്‍. ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ക്ക് ഒപ്പം കൂടാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം അനിയന്‍ ജോജു.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക