പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടി; സെന്ന ഹെഗ്‌ഡെ-ഷറഫുദ്ദീന്‍ ചിത്രത്തിന്റെ സെറ്റില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും ചര്‍ച്ചയാകുന്നതിനിടെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ സെറ്റില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കി. ഷറഫുദ്ദീന്‍ നായകനാകുന്ന ‘1744 വൈറ്റ് ഓള്‍ട്ടോ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മ്മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം നടപ്പാക്കിയത്.

സെറ്റിലെ അഭിനേതാക്കള്‍ക്കും സംഘാംഗങ്ങള്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക/നിയമ നടപടിയെടുക്കാന്‍ നാലു പേരടങ്ങിയ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിച്ചത്.

എക്സിക്യുട്ടീവ് നിര്‍മ്മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായി നിര്‍മ്മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരടങ്ങിയതാണ് സമിതി. കാഞ്ഞങ്ങാട്ട് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

”കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. താഴെ പറയുന്ന പ്രവര്‍ത്തികള്‍ ലൈംഗിക ചൂഷണമായി കരുതുകയും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതുമാണ്” എന്നാണ് കാസ്റ്റ് ആന്റ് ക്രുവിന് വേണ്ടി പ്രസിദ്ധീകരിച്ച ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍