'വിപിഎന്‍ ഉപയോഗിച്ച് ഞങ്ങള്‍ എത്തി', നിരോധിച്ച പാക് നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ കമന്റുമായി ഇന്ത്യക്കാര്‍; നടിയുടെ എച്ച്ഡി ചിത്രങ്ങള്‍ 25 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ച് പാകിസ്ഥാന്‍ യുവാവ്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള അഭിനേതാക്കളായ ഹാനിയ ആമിറിന്റെയും മാഹിറ ഖാന്റെയും ഫവാദ് ഖാന്റെയും അക്കൗണ്ടുകളും ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു. ഇതോടെ പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ കാണാനായി വിപിഎന്‍ സൗകര്യം ഉപയോഗിക്കുകയാണ് ചിലര്‍.

ഹാനിയ ആമിറിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ കമന്റുകള്‍ എത്തിയിരിക്കുന്നത്. ‘മിസ് യു’, ‘പേടിക്കണ്ട, ഞങ്ങള്‍ വിപിഎന്‍ ഉപയോഗിച്ചായാലും നിങ്ങളെ കാണാനെത്തും’ എന്നിങ്ങനെയുള്ള കമന്റുകളാണ് നടിയുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് മറുപടിയായി ‘ലവ് യു’, ‘കരഞ്ഞു പോകുന്നു’ എന്നിങ്ങനെ മറുപടികളും നടി നല്‍കിയിട്ടുണ്ട്.

ഒരു പാകിസ്ഥാന്‍കാരന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഹാനിയ ആമിറിന്റെ എച്ച്ഡി ചിത്രങ്ങളും പാകിസ്ഥാനി ഡ്രാമാ സീരിയലുകളും അയച്ച് തരാന്‍ 25 രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഓരോ ഫോട്ടോയ്ക്കും എപ്പിസോഡിനുമാണ് 25 രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കശ്മീരില്‍ 26 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യ നയതന്ത്ര സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.

ഭീകരവാദത്തിനുള്ള പാക് പിന്തുണയെ ഇന്ത്യ എതിര്‍ക്കുന്നതിനിടെ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാന്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക