ഇല്യാനയ്ക്ക് കുഞ്ഞ് ജനിച്ചു; പേര് 'കോവ ഫീനിക്‌സ് ഡോളന്‍', അര്‍ഥം ഇതാണ്..

നടി ഇല്യാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. ശനിയാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇലിയാന തന്റെ മകന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

‘യോദ്ധാവ്’ അല്ലെങ്കില്‍ ‘ധീരന്‍’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ”കോവ ഫീനിക്‌സ് ഡോളയെ പരിചയപ്പെടുത്തുന്നു. 2023 ആഗസ്റ്റ് 1 നാണ് ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട ആണ്‍കുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല” എന്നാണ് ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഇല്യാനയെ അഭിനന്ദിച്ച് പല പ്രമുഖരും ഈ പോസ്റ്റില്‍ അഭിനന്ദവുമായി എത്തിയിട്ടുണ്ട്. നര്‍ഗീസ് ഫക്രി എഴുതി, അഥിത ഷെട്ടി, ഹുമ ഖുറേഷി, അര്‍ജുന്‍ കപൂര്‍, മരിയ ഗൊറെറ്റി, സോഫി എന്നിവര്‍ അഭിനന്ദനം അറിയിച്ചവരില്‍ പെടുന്നു.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഇല്യാന കൂടുതലായി ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന് നടി അറിയിച്ചപ്പോള്‍ കുഞ്ഞിന്റെ അച്ഛനാര് എന്ന പേരില്‍ നടിക്കെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അടുത്തിടെയാണ് ഇല്യാന തന്റെ കാമുകന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ