വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമയില്‍ അഭിനയിച്ചില്ല, നടി ഇല്യാനയ്ക്ക് തമിഴില്‍ വിലക്ക്? സത്യാവസ്ഥ ഇതാണ്...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ സജീവമാണ് നടി ഇല്യാന ഡിക്രൂസ്. എന്നാല്‍ തമിഴ് സിനിമയില്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചു കൊണ്ടിരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘നന്‍പന്‍’ എന്ന ചിത്രത്തിന് ശേഷം ഇല്യാന തമിഴില്‍ അഭിനയിച്ചിട്ടില്ല.

ഹിന്ദിയിലും തെലുങ്കിലും സജീവമാണ് ഇല്യാന ഇപ്പോള്‍. അതുകൊണ്ട് തന്നെ താരത്തെ തമിഴ് സിനിമയില്‍ നിന്നും വിലക്കിയതാണ് എന്ന വാര്‍ത്തകള്‍ വളരെ വേഗം പരക്കുകയായിരുന്നു. ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ചിത്രത്തില്‍ അഭിനയിക്കാതെ നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ (ടിഎഫ്പിസി) വിലക്ക് ഏര്‍പ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍.

ഇല്യാനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. അങ്ങനെയൊരു നിരോധനം തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ടിഎഫ്പിസി പറഞ്ഞു. ഇത്തരം കിംവദന്തികള്‍ എങ്ങനെ ഉണ്ടായി എന്നത് അറിയില്ലെന്നും ഇവര്‍ പറയുന്നു.

‘ബര്‍ഫി’ എന്ന ചിത്രത്തിലൂടെ 2012ല്‍ ആണ് ഇല്യാന ബോളിവുഡിലേക്ക് എത്തുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ടോളിവുഡിലെ മുന്‍നിര താരമായിരുന്നു ഇല്യാന. ‘അണ്‍ഫെയര്‍ ആന്‍ഡ് ലവ്‌ലി’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വാരിനിരിക്കുന്നത്.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ