'എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, ഉച്ചത്തില്‍ ഉയരുകയേ ഉള്ളു, അലി അക്ബറിന് പറയാന്‍ അക്കൗണ്ട് വേണമെന്നില്ല'; സംവിധായകനെ പിന്തുണച്ച് സെന്‍കുമാര്‍

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്‌സസ് നഷ്ടമായെന്ന് അറിയിച്ച സംവിധായകന്‍ അലി അക്ബറിന് പിന്തുണയുമായി ടി.പി സെന്‍കുമാര്‍. അലി അക്ബറിന്റെ ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഒരായിരം മറ്റ് വാതിലുകള്‍ അദ്ദേഹത്തിനായി തുറക്കും എന്നാണ് ടി.പി സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

“”എന്റെ വായടയ്ക്കാന്‍ സുടാപ്പികള്‍ ശ്രമിച്ചാല്‍, എന്റെ ശബ്ദം ഉച്ചത്തിലുച്ചത്തില്‍ ഉയരുകയേ ഉള്ളു. പറയാനുള്ളത് പറയാന്‍ അലി അക്ബറിന് ആയിരം നാവുണ്ട്, എനിക്ക് ഒരു അക്കൗണ്ട് വേണമെന്നില്ല, എന്റെ അക്ഷരങ്ങള്‍ എന്റെ സൗഹൃദങ്ങള്‍ ഏറ്റെടുക്കും, കാത്തിരിക്കുക ഞാന്‍ ഇവിടെ തന്നെയുണ്ട്. നന്ദി, അലി അക്ബര്‍”” എന്നാണ് ലൂസിയമ്മ അക്ബര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്നത്.

ഈ പോസ്റ്റ് ആണ് സെന്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്. “”ഒരു വാതില്‍ അടച്ചാല്‍ ഒരായിരം വാതില്‍ തുറക്കും. അലി അക്ബറിനായി”” എന്നാണ് സെന്‍കുമാര്‍ കുറിച്ചത്. അലി അക്ബറിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന പോസ്റ്റുകളും ലൂസിയമ്മ അക്ബര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം