സിനിമാ ചര്‍ച്ചയെന്ന പേരില്‍ അശ്ലീല ചിത്രം അയച്ച് മൂന്ന് കോടി തട്ടാന്‍ ശ്രമം; പരാതിയുമായി ബാദുഷ

യുവതിയും സംഘവും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ച്, മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി ചരിയന്‍പറമ്പില്‍ രമ്യാ കൃഷ്ണന്‍ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എല്‍ദോ പോള്‍, സാജിദ്, പാലാരിവട്ടം നെല്ലിപ്പറമ്പ് വീട്ടില്‍ എന്‍.എ. അനീഷ് എന്നിവരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.

2020 ഒക്ടോബര്‍ 21 മുതലാണ് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണന്‍ തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ അയക്കാനും തുടങ്ങി. ഒരു സ്ത്രീ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറഞ്ഞ് ബാദുഷയെ രമ്യ അഭിഭാഷകരായ എല്‍ദോ പോളിനും സാജിദിനും മുന്നിലെത്തിച്ചു.

രമ്യയുടെയും സുഹൃത്തിന്റെയും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമുള്ള മെസേജുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫിസില്‍ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1.25 കോടിയായി കുറച്ചു.

രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് കരാറില്‍ ഒപ്പുവെപ്പിച്ചുവെന്നും അഡ്വാന്‍സായി പത്ത് ലക്ഷം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വഞ്ചന, പണം തട്ടിയെടുക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ