കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളുടെ ഉള്ളടക്കത്തിലും നിർമ്മാണത്തിലും സൗത്ത് ഇന്ത്യൻ സിനിമ വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. സിനിമകൾ രാജ്യവ്യാപകമായും ആഗോളതലത്തിലും ശ്രദ്ധ നേടിത്തുടങ്ങിയതോടെ നിരവധി നടിമാർ സിനിമ മേഖലയിൽ മുൻപന്തിലേക്കെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ പോലും സൗത്ത് ഇന്ത്യൻ സിനിമകളിൽ പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി.
2025ലെ കണക്കനുസരിച്ച്, തമിഴ്, തെലുങ്ക്, കന്നഡ സിനിമ മേഖലയിൽ നിന്നുള്ള നിരവധി നടിമാർ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തൃഷ കൃഷ്ണൻ, നയൻതാര, രശ്മിക മന്ദന്ന, സാമന്ത റൂത്ത് പ്രഭു, സായ് പല്ലവി എന്നിവർ ഓരോ സിനിമയിലും നേടിയ മികച്ച വരുമാനം കൊണ്ട് വേറിട്ടു നിൽക്കുന്നു. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തൃഷ കൃഷ്ണൻ ആണ്.

സിയാസത് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം, നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടി തൃഷയാണ്. 2025–2026 കാലത്തെ റിപ്പോർട്ടുകൾ പ്രകാരം താരം ഒരു സിനിമയ്ക്ക് ഏകദേശം 10–12 കോടി രൂപ വാങ്ങുന്നുണ്ട്. നടി തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന താരങ്ങളിൽ ഒരാളായി ഇന്നും തുടരുന്നു. തന്റെ വരാനിരിക്കുന്ന ‘വിശ്വംഭര’ എന്ന ചിത്രത്തിനായി തൃഷ ഏകദേശം 12 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

നയൻതാരയും രശ്മിക മന്ദാനയുമാണ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ മറ്റ് രണ്ട് പേർ. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നവരിൽ ഒരാളായി ഇന്നും തുടരുന്ന നടിയാണ് നയൻതാര. ഷാരൂഖ് ഖാൻ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ജവാൻ’ എന്ന ചിത്രത്തിലെ ബോളിവുഡ് അരങ്ങേറ്റത്തിന് നയൻതാര 10 കോടി രൂപ നേടിയതായി സിയാസത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
സിനിമകൾക്ക് പുറമെ, മറ്റ് സംരംഭങ്ങളിൽ നിന്നും നയൻതാര വരുമാനം നേടുന്നുണ്ട്. തന്റെ വിവാഹ ഡോക്യുമെന്ററിയുടെ അവകാശങ്ങൾ ഒരു ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റ് നടി 25 കോടി രൂപ സമ്പാദിച്ചതും വാർത്തകളിൽ ശ്രദ്ധനേടിയിരുന്നു.

സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ ഒരാളായി രശ്മിക മന്ദാന മാറി. ‘നേഷൻസ് ക്രഷ്’ എന്ന് അറിയപ്പെടുന്ന നടി പുഷ്പ 2: ദി റൂളിന് 10 കോടി രൂപയും ‘ചാവ’യ്ക്ക് 4 കോടി രൂപയും വാങ്ങിയതായാണ് റിപ്പോർട്ടുകൾ. സൽമാൻ ഖാന്റെ ‘സിക്കന്ദർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 13 കോടി രൂപ ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ മറ്റൊരാൾ സാമന്ത റൂത്ത് പ്രഭുവാണ്. വർഷങ്ങളായി, തമിഴ്, തെലുങ്ക്, ഹിന്ദി പ്രോജക്ടുകളിൽ ശക്തമായ ഒരു കരിയർ നടി കെട്ടിപ്പടുത്തിട്ടുണ്ട്. ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സ്പൈ ത്രില്ലർ സീരീസിന് സാമന്ത 10 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപോർട്ടുകൾ. ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ ‘ഊ അന്താവ’ എന്ന പ്രത്യേക ഗാനത്തിനും നടി അഞ്ച് കോടി രൂപ നേടിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

നിരവധി അഭിനേതാക്കൾ അവരുടെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം കണ്ടെത്താറുണ്ട്. സായ് പല്ലവിക്ക് അത് നിവിൻ പോളിയുടെ ‘പ്രേമം’ എന്ന ചിത്രവും അതിലെ കഥാപാത്രമായ മലർ മിസ്സും ആയിരുന്നു. ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് നടിയിപ്പോൾ. സായ് പല്ലവി ഒരു ചിത്രത്തിന് ഏകദേശം 5 കോടി രൂപ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് ചിത്രമായ ‘തണ്ടേൽ’ന് വേണ്ടിയും നടി ഇതേ തുക പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുണ്ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം രാമായണയിലും നടി അഭിനയിക്കാൻ ഒരുങ്ങുകയാണ്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന് സായ് പല്ലവിയുടെ മൊത്തം പ്രതിഫലം 18 കോടി മുതൽ 20 കോടി രൂപ വരെയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി