ജാവേദ് അക്തറിനു പിന്നാലെ മോദി ചിത്രത്തിനു പാട്ടെഴുതിയിട്ടില്ലെന്നു സമീര്‍ അന്‍ജാനും

മോദിയുടെ ജീവചരിത്ര സിനിമയായ “പി.എം. നരേന്ദ്രമോദി”യ്ക്കു വേണ്ടി ഗാനമെഴുതി എന്നത് നിഷേധിച്ച് ഒരു ഗാന രചയിതാവു കൂടി രംഗത്ത്. ഹിന്ദിയിലെ പ്രശസ്ത ഗാനരചയിതാവായ സമീര്‍ അന്‍ജാനാണ് തനിക്കും ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.

“”പേര് ചിത്രത്തിന്റെ ക്രഡിറ്റ് ടൈറ്റിലില്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പാട്ടു പോലും ഞാനീ ചിത്രത്തിനു വേണ്ടി എഴുതിയിട്ടില്ല.”” സമീര്‍ ട്വീറ്റ് ചെയ്തു. ചിത്രത്തിലെ പാട്ടെഴുത്തുകാരുടെ ലിസ്റ്റിലെ പേരു നിഷേധിക്കുന്ന രണ്ടാമത്തെ കവിയാണ് സമീര്‍. കഴിഞ്ഞ ദിവസം മറ്റൊരു പ്രശസ്ത ഗാനമെഴുത്തുകാരനായ ജാവേദ് അക്തര്‍ മോദി ചിത്രത്തിനു വേണ്ടി താനൊരു വരി പോലും എഴുതിയിട്ടില്ലെന്നു പറഞ്ഞത് വലിയ വാര്‍ത്തയ്ക്കും ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു.

ജാവേദ് അക്തറിന്റെ നിഷേധക്കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ കിട്ടിയിരുന്നു. ഒറ്റ ദിവസത്തില്‍ തന്നെ ഇരുപതിനായിരത്തിലേറെപ്പേരുടെ ലൈക്കും ഏഴായിരത്തിനു മേല്‍ റീട്വീറ്റുമുണ്ടായി. എന്നാല്‍ ജാവേദിന്റെയും സമീറിന്റെയും നിഷേധ പ്രസ്താവനകള്‍ക്ക് ഇതുവരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന “പി.എം. നരേന്ദ്രമോദി”യുടെ ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ ജാവേദ് അക്തര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, സമീര്‍ അന്‍ജാന്‍, അഭേന്ദ്ര കുമാര്‍ ഉപാധ്യായ, സര്‍ദാര, പരി ഇ. രവ്‌ലാജ് എന്നിവരുടെ പേരുകളാണുള്ളത്.

ഒമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് റിലീസാവാനിരിക്കെ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിശ്വാസ്യത ചോര്‍ന്നു പോകുന്നു വിധത്തിലുള്ള വെളിപ്പെടുത്തലുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ ശില്‍പ്പികളെയും മോദി അനുകൂലികളായ സിനിമാ പ്രേക്ഷകരേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി