രക്തം പുരണ്ട കൈകളുമായി ഹന്‍സിക; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനമായി 'മഹ' ടീം

29ാം ജന്‍മദിനം ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മോട്വാനിയുടെ “മഹ” ചിത്രത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രക്തം പുരണ്ട കൈകളാല്‍ മുഖം മറയ്ക്കുന്നതായാണ് പോസ്റ്റര്‍. ചിത്രത്തിന്റെതായി വിവിധ പോസ്റ്ററുകള്‍ നേരത്തെയും റിലീസ് ചെയ്തിരുന്നു.

സന്യാസി വേഷത്തില്‍ പുക വലിക്കുന്നതായും രക്തം നിറഞ്ഞ ബാത്ത്ടബ്ബില്‍ തോക്കുമായി ഇരിക്കുന്ന പോസ്റ്ററുകളാണ് നേരത്തെ എത്തിയത്. ഇത് വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. യു. ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രികാന്ത്, ചിമ്പു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ജന്‍മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാലതാരമായാണ് ഹന്‍സിക സിനിമയിലെത്തുന്നത്. ഹൃത്വിക് റോഷന്റെ കോയി മില്‍ ഗയ എന്ന ഹിന്ദി സിനിമകളില്‍ അടക്കം ബാലതാരമായി എത്തി. ദേസമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിച്ചത്.

എങ്കെയും കാതല്‍, വേലായുധം, മാപ്പിള്ളൈ, സിങ്കം 2, ബിരിയാണി, അരണ്‍മനൈ, റോമിയോ ജൂലിയറ്റ്, പലി, അംബാല തുടങ്ങി നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഹന്‍സിക വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ വില്ലന്‍ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്