കോവിഡ് കാലം നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയും വരെ മാറ്റി മറിച്ചിട്ടുണ്ട്.കാലത്തിനു അനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണ നമ്മുടെ ഓണക്കാലവും.അതില്‍ ഏറ്റവും നവീനമായ പുതു വാര്‍ത്തയാണ്,ഗുഡ്വില്‍ എന്റര്‍ടൈയ്‌മെന്റസ് പുതിയ സാങ്കേതിക വിദ്യകള്‍ ആയ വെര്‍ച്ച്വല്‍ റിയാലിറ്റി ആന്റ് ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകള്‍ ചിത്രീകരിച്ചു എന്നത്.
അത്തം മുതലുള്ള അഞ്ചു ദിവസങ്ങളില്‍ റിലീസ് ചെയ്ത ഗാനങ്ങളില്‍ ഏറ്റവും പുതിയ ഇന്നു ഉത്രാട ദിനത്തില്‍ മഞ്ജു വാരിയരുടെ പേജിലൂടെ റിലീസ് ആയിരിക്കുകയാണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ചിരിക്കുന്ന ഗാനം നവീനമായ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നത് എന്നും പുതുമകള്‍ പരീക്ഷിക്കുന്ന പ്രമോദ് പപ്പന്മാരാണ്.
ഇന്‍സ്റ്റഗ്രാം റീല്‍ സൂപ്പര്‍ താരം ജസ്നിയയും പുതുമുഖം പ്രണവും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എം.ഡി രാജേന്ദ്രനാണ്.
ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്.
ശിഹാബ് ഓമല്ലൂര്‍,ഫവാസ് ഒറ്റപ്പാലം,ടിജോ ജോസ് എന്നിവര്‍ ചേര്‍ന്നു ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രം പ്രൊമോദ് പപ്പന്‍ ടീമിന്റെ ആധുനികതയുടെ പുതിയ അധ്യായമാണ്.
വെര്‍ച്വല്‍ റിയാലിറ്റി , ഓഗ്മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയും പിന്നീട് lumion ….Adobe after effects എന്നീ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ പാശ്ചാത്തല ങ്ങള്‍ കേരളത്തിലെ ഭൂപ്രകൃതി പോലെ തോന്നിപ്പിക്കുന്ന എന്ന രീതിയില്‍ സജ്ജീകരിച്ച രണ്ടുംകൂടി സമന്വയിപ്പിച്ച് ആണ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരവും തനതായ ചരിത്രവും ദൃശ്യമാകുന്ന ഗാനത്തില്‍ പല പ്രദേശങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്ന
കാള കളിയാണ് പശ്ചാത്തലം.
അത്തം മുതല്‍ നവമാധ്യമങ്ങളില്‍ പുതു തരംഗം സൃഷ്ടിക്കുന്ന ഓണക്കാലം ഓര്‍മ്മക്കാലത്തിന്റെ ഉത്രാട സമ്മാനവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.