പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഗോളം ഇനി ഒടിടിയിൽ കാണാം; സ്ട്രീമിംഗ് ആരംഭിക്കുന്നു

വലിയ താരനിരകൾ ഇല്ലാതെതന്നെ തിയേറ്ററുകളിൽ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്ത ‘ഗോളം’. ഇൻവസറ്റിഗേഷൻ ത്രില്ലർ ഴോൺറെയിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും വേണ്ടത്ര കളക്ഷനൊ മറ്റോ ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗസ്ത് 9 മുതൽ ആമസോൺ പ്രൈമയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

രഞ്ജിത് സജീവ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് അഭി സാൽവിൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ജൂൺ 7 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Latest Stories

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ