പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍

പുതിയ സിനിമകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശത്തെ മറികടന്ന് ഷൂട്ടിംഗ് തുടങ്ങിയ സിനിമകള്‍ക്കെതിരെ ഫിലിം ചേംബര്‍. ഈ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം. പുതിയതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

കോവിഡ് ലോക്ഡൗണില്‍ 60- ഓളം സിനിമകളുടെ ചിത്രീകരണമാണ് നിലച്ചത്. ഈ സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണം എന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ. ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

ഖാലിദ് റഹമാന്‍, മഹേഷ് നാരായണന്‍ എന്നിവരാണ് ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും തീരുമാനം ലംഘിച്ചാണ് ഈ ചിത്രങ്ങള്‍ ആരംഭിച്ചതെന്ന് ഫിലിം ചേംബര്‍ പറയുന്നത്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ പുതിയ പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ “ദൃശ്യം 2” ചിത്രീകരണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അഭിനേതാക്കളുടെ പ്രതിഫലം അമ്പത് ശതമാനം കുറയ്ക്കുമെന്ന് താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ തീരുമാനമായി. എന്നാല്‍ നിലവില്‍ പുതിയ സിനിമകള്‍ ഷൂട്ടിംഗ് ആരംഭിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനോട് അമ്മയ്ക്ക് വിയോജിപ്പാണ്.

Latest Stories

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍