'ഡോണ്ട് ടോക്ക് എബൗട്ട് ഫൈറ്റ് ക്ലബ്ബ്' ; ജി സ്ക്വാഡിന്റെ ആദ്യ ചിത്രം; വമ്പൻ പ്രഖ്യാപനവുമായി ലോകേഷ് കനകരാജ്

ഡേവിഡ് ഫിഞ്ചറിന്റെ 1999 ലെ വിഖ്യാതമായ ഹോളിവുഡ് ചലച്ചിത്രമാണ് ‘ഫൈറ്റ് ക്ലബ്ബ്’. എന്നാൽ ഇനിമുതൽ ഇന്ത്യൻ സിനിമയ്ക്കും സ്വന്തമായി ഒരു ‘ഫൈറ്റ് ക്ലബ്ബ്’ വരാൻ പോവുകയാണ്. അണിയറയിലുള്ളത് തെന്നിന്ത്യൻ സിനിമയിലെ ബ്രാൻഡ് ആയി മാറിയ ലോകേഷ് കനകരാജ്.

കഴിഞ്ഞ ദിവസമാണ് തന്റെ പ്രൊഡക്ഷൻ കമ്പനിയായ ‘ജി സ്ക്വാഡി’ന്റെ ഔദ്യോഗിക പ്രഖ്യാപനം ലോകേഷ് കനകരാജ് നടത്തിയത്. സുഹൃത്തുക്കളുടെയും തന്റെ അസ്സിസ്റ്റന്റ് ഡയറക്ടേഴ്സിന്റെയും സിനിമകൾക്കാണ് ജി സ്ക്വാഡ് തുടക്കത്തിൽ പ്രാധാന്യം നൽകുന്നതെന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ജി സ്ക്വാഡിന്റെ ആദ്യ നിർമ്മാണ സംരംഭമായ ‘ഫൈറ്റ് ക്ലബ്ബ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ലോകേഷ് കനകരാജ്. അബ്ബാസ് എ റഹ്‍മത്ത് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ലിയോൺ ബ്രിട്ടോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഫൈറ്റ് ക്ലബ്ബ് അടുത്ത വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധാനം ചെയ്ത അഞ്ച് സിനിമകളും വമ്പൻ വിജയമാക്കിയ ലോകേഷ് കനകരാജ് നിർമ്മാതാവ് കൂടിയാവുമ്പോൾ സിനിമയുടെ ക്വാളിറ്റിയിലും കുറവുകൾ ഉണ്ടാവില്ലെന്നാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Latest Stories

സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

'അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ക്രൂശിക്കപ്പെട്ടത്'; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

IND vs ENG: "ഇന്ത്യ തോൽക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു"; ഗംഭീറിനും ഗില്ലിനും നിർണായക നിർദ്ദേശവുമായി മുൻ താരം

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്