'അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം, പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം'; നവ്യയുടെ പേരില്‍ വ്യാജവാര്‍ത്ത

പ്രധാമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്ത നവ്യ നായര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. പരിപാടിയില്‍ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. മോദി എത്തിയപ്പോള്‍ കാലില്‍ വീണ് നവ്യ വണങ്ങുകയും ചെയ്തിരുന്നു. കടുത്ത രീതിയിലുള്ള സൈബര്‍ ആക്രണങ്ങളും നവ്യക്കെതിരെ എത്തുന്നുണ്ട്.

നവ്യയുടെ വാക്കുകള്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ”അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം” എന്ന് നവ്യ പറഞ്ഞതായുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോയോടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈന്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയും നവ്യ നായരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി വാര്‍ത്ത നല്‍കിയിട്ടില്ല.

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി വ്യക്തമാക്കി. അപര്‍ണയും നവ്യയും അടക്കം പ്രമുഖ താരങ്ങളുടെ നീണ്ടനിര തന്നെ യുവം പരിപാടിയില്‍ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സ്റ്റീഫന്‍ ദേവസ്യ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ