എസ്. ജാനകിയ്ക്ക് സോഷ്യല്‍ മീഡിയയുടെ 'ആദരാഞ്ജലികള്‍'; വ്യാജ പ്രചാരണം ഇത് ഒമ്പതാം തവണ

ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചാരണങ്ങള്‍. ആദരാഞ്ജലികള്‍ എന്ന ക്യാപ്ഷനോടെയുള്ള ഗായികയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ഇത് ഒമ്പതാം  തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.

ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങള്‍ വന്നപ്പോള്‍ പിന്നണി ഗായകരുടെ സംഘടനയായ “സമം” നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.

പത്തനംതിട്ട സ്വദേശിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നപ്പോള്‍ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകന്‍ ശരത് തുടങ്ങിയവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

2017ല്‍ ആണ് സംഗീത ജീവിതം അവസാനിപ്പിച്ചുവെന്നും ഇനി പാടുന്നില്ലെന്നും ജാനകി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ