''ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം ആ ഗായകന്‍ പറഞ്ഞു; യേശുദാസിന്റെ ഇളയ സഹോദരനെക്കുറിച്ച് കുറിപ്പ്

യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ജസ്റ്റിനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗാന നിരൂപകന്‍ രവി മേനോന്‍. നല്ലൊരു ഗായകനായിരുന്നു അദ്ദേഹമെന്നും എന്നാല്‍ പിന്നീടെപ്പോഴോ സംഗീതത്തില്‍ നിന്നകലുകയായിരുന്നു എന്നുമാണ് രവി മേനോന്‍ കുറിച്ചത്.

യേശുദാസിനെ കുറിച്ചുള്ള “അതിശയരാഗം”” എന്ന പുസ്തകത്തിന്റെ രചനക്കിടയില്‍ പത്തു വര്‍ഷം മുന്‍പാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാന്‍ പലര്‍ക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ ജസ്റ്റിന്‍ പറഞ്ഞു: “”ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം….””

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിന്‍. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തിട്ടുള്ള ആള്‍. പിന്നീടെപ്പോഴോ ജസ്റ്റിന്‍ സംഗീതത്തില്‍ നിന്നകന്നു; സംഗീതം ജസ്റ്റിനില്‍ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സില്‍ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു….

ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനകള്‍ …

Latest Stories

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി