അമൃതയും അഭിരാമിയും എന്നെ ചതിച്ചു, എന്റെ കൈയില്‍ തെളിവുണ്ട്.. കേസ് കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ല: എലിസബത്ത് ഉദയന്‍

ബാലയുടെ മുന്‍ഭാര്യ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും തന്നെ ചതിച്ചുവെന്ന് നടന്റെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. യൂട്യൂബ് വീഡിയോക്ക് താഴെ എത്തിയ കമന്റുകളോടാണ് എലിസബത്ത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

”എലിസബത്ത് ഒരു കാര്യം മനസിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയില്‍ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ട് പേര്‍ക്കും നീതി വേണം എന്നേയുള്ളൂ. നിങ്ങള്‍ പിന്നെ എന്താണ് പറയുന്നത്?” എന്നായിരുന്നു വീഡിയോക്ക് താഴെയെത്തിയ ഒരു കമന്റ്. ഇതിന് മറുപടി നല്‍കിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് മറുപടി നല്‍കി.

”നിങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയായിരിക്കും. എന്നാല്‍, എന്നെ അവര്‍ രണ്ടുപേരും പലതരത്തില്‍ ചതിച്ചിട്ടുണ്ട്” എന്ന് എലിസബത്ത് വ്യക്തമാക്കി. ”നിങ്ങളുടെ മകള്‍ ഞാന്‍ നേരത്തെ പറഞ്ഞ തരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇതെല്ലാം മാധ്യമങ്ങളില്‍ വരുന്നു.”

”എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മെസഞ്ചറില്‍ തെളിവ് നല്‍കാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? അതിന് ശേഷം എനിക്ക് എത്രമാത്രം നാണക്കേട് തോന്നി എന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്റെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും മാതാപിതാക്കളേയും എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതും എന്റെ ഏറ്റവും മോശം അവസ്ഥയില്‍. ഇത് ചതിയാണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍, മറ്റേ വ്യക്തി ചെയ്തതുമാത്രമാണ് ചതി എന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത്?”

”എന്തുകൊണ്ടാണ് ഞാന്‍ അവരോട് സംസാരിക്കാത്തത് എന്ന് അവര്‍ക്കറിയാം. എന്നിട്ടും അവര്‍ ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് പറയുന്നു. എപ്പോഴാണ് ഞാന്‍ അവരുമായി സൗഹൃദമുണ്ടാക്കിയത്? ഏതായാലും എന്റെ കഴിഞ്ഞ വീഡിയോയില്‍ നിന്ന് എന്നെ ആരൊക്കെ ആത്മാര്‍ഥമായി പിന്തുണയ്ക്കുന്നുണ്ട് എന്ന് മനസിലായി. മറ്റ് ലാഭങ്ങള്‍ക്ക് വേണ്ടി പിന്തുണച്ചവരെയും മനസിലായി. എന്റെ കൈയില്‍ തെളിവുണ്ട്.”

”നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ കേസ് കൊടുക്കാം. എനിക്കതിന് താല്‍പര്യമില്ല. എന്നാല്‍, എല്ലാ കാര്യത്തിനും ഒരു പരിധിയുണ്ട്. കേസ് ഒഴിവാക്കാനാണ് ഞാന്‍ പരമാവധി ശ്രമിക്കുന്നത്. ഫേക്ക് ഐഡികളും അവരുടെ കൈയിലെ യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് എന്നെ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. എനിക്കെതിരെ അവര്‍ പറഞ്ഞ വീഡിയോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ട്” എന്നും എലിസബത്ത് വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ