എന്താ 'ഈട'; ഇതാണ് എല്‍ജെ ഫിലിംസിന്റെ 'പുതുവത്സരസമ്മാന' ടീസര്‍

കിസ്മത്, സൈറാബാനു, പറവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷൈന്‍ നിഗമിനെ നായകനാക്കി ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന
“ഈട”യുടെ ടീസര്‍ എത്തി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായികയായ നിമിഷ സജയനാണ് ചിത്രത്തില്‍ ഷൈനിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്നത്.

ഡെല്‍റ്റ സ്‌റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രം ശര്‍മിള രാജയാണ് നിര്‍മിക്കുന്നത്. ജനുവരിയില്‍ തിയേറ്ററുകളിലെത്തും. മലബാര്‍ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇവിടെ എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് ഈട.

സുരഭി ലക്ഷ്മി, അലന്‍സിയര്‍, മണികണ്ഠന്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍, സുധി കോപ്പ, സുനിത, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ