എന്താ ‘ഈട’; ഇതാണ് എല്‍ജെ ഫിലിംസിന്റെ ‘പുതുവത്സരസമ്മാന’ ടീസര്‍

കിസ്മത്, സൈറാബാനു, പറവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷൈന്‍ നിഗമിനെ നായകനാക്കി ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന
‘ഈട’യുടെ ടീസര്‍ എത്തി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായികയായ നിമിഷ സജയനാണ് ചിത്രത്തില്‍ ഷൈനിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്നത്.

ഡെല്‍റ്റ സ്‌റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രം ശര്‍മിള രാജയാണ് നിര്‍മിക്കുന്നത്. ജനുവരിയില്‍ തിയേറ്ററുകളിലെത്തും. മലബാര്‍ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇവിടെ എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് ഈട.

സുരഭി ലക്ഷ്മി, അലന്‍സിയര്‍, മണികണ്ഠന്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍, സുധി കോപ്പ, സുനിത, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.