അന്നേ ഡോക്ടര്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു, ഇനി മദ്യപിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു! ശശി കലിംഗയെ കുറിച്ച് ഡ്രൈവറുടെ തുറന്നുപറച്ചില്‍

അന്തരിച്ച നടന്‍ ശശി കലിംഗയെക്കുറിച്ചു ഡ്രൈവര്‍ രജീഷിന്റെ തുറന്നു പറച്ചില്‍ വൈറലാകുകയാണ്. “”ആരോഗ്യം വെച്ച് നോക്കുകയാണെങ്കില്‍ അദ്ദേഹം കുറച്ച് കൂടെ ജീവിക്കേണ്ടയാളായിരുന്നു, പെട്ടെന്ന് ദൈവം വിളിച്ചു, പെട്ടെന്ന് പോയെന്ന്”” രജിഷ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയായിരുന്നു രജീഷിന്റെ തുറന്നു പറച്ചില്‍.

“വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയ്ക്കിടയിലാണ് കൂടുതല്‍ പരിചയപ്പെട്ടത്. പാക്കപ്പിനിടയിലായിരുന്നു പോരുന്നോ, എന്റെ കൂടെ ഡ്രൈവറും മാനേജരുമായെന്ന് ചോദിച്ചത്. നോക്കട്ടെയെന്നായിരുന്നു മറുപടി കൊടുത്തത്. പിന്നീട് ഫോണിലൊക്കെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. രജിയെന്നാണ് എന്നെ വിളിക്കാറുള്ളത്. എനിക്കെന്റെ അനിയനായാണ് തോന്നുന്നത്. സേട്ടുവെന്ന് വിളിക്കുമ്പോള്‍ എനിക്ക് നീ സുഹൃത്തിനെപ്പോലെയായിപ്പോവും, അത് വേണ്ടെന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു.

ഇനി എന്റെ ജീവന്‍ നിന്റെ കൈയ്യിലാണെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വണ്ടിയുടെ താക്കോല്‍ തന്നത്. മദ്യപിക്കാറുണ്ടായിരുന്നു അദ്ദേഹം. ഞാന്‍ വന്നതിന് ശേഷമൊക്കെ കുറച്ചിരുന്നു. ഞാന്‍ വഴക്ക് പറയാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കുമെന്നാണ് പറയാറുള്ളത്. അളവ് കുറച്ചിരുന്നു. തൃശ്ശൂരിലെ ഒരു സെറ്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ശ്രദ്ധിക്കണമെന്ന് അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു. നാട്ടിലെത്തി ചെക്കപ്പ് നടത്താന്‍ പറഞ്ഞിരുന്നു. ഇനി മദ്യപിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ടിവിയിലൂടെയായിരുന്നു ശശിയേട്ടന്‍ പോയെന്ന് അറിഞ്ഞത്. ലോക് ഡൗണ്‍ സമയത്തായിരുന്നതിനാല്‍ അവിടേക്ക് എത്താന്‍ പാടുപെട്ടിരുന്നു”” രജീഷ് സേട്ടു പറഞ്ഞു

Latest Stories

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്