സാധ്യമായതെല്ലാം ചെയ്തു കൊടുത്താലും അവര്‍ നമ്മെ, വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും; എലിസബത്തിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ഭാര്യ ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. എന്തൊക്കെ ചെയ്ത് കൊടുത്താലും നമ്മളെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്നര്‍ഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചത്.

”നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മെ, നമ്മള്‍ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും” എന്നാണ് തന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളുടെ വീഡിയോ പങ്കുവച്ച് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.


നിരവധി പേരാണ് എലിസബത്തിന്റെ കുറിപ്പിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണ് പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം ശക്തി തരട്ടെ എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്.

ഇടയ്ക്ക് ഇരുവരും വിവാഹമോചിതരായി എന്ന വാര്‍ത്തകള്‍ എത്തിയെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എല്ലാ കാര്യങ്ങള്‍ക്കും എലിസബത്ത് ഒപ്പമുണ്ടായിരുന്നു.

പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്‌ക്കൊപ്പം എലിസബത്തിനെ കാണാറില്ല. എലിസബത്ത് എവിടെ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഒരു അഭിമുഖത്തില്‍ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് ബാല വെളിപ്പെടുത്തിയത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്