ക്രിക്കറ്റും പ്രണയവും ഹ്യൂമറും ഇടകലര്‍ന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് സച്ചിന്‍: സംവിധായകന്‍ സന്തോഷ് നായര്‍

നിവിന്‍ പോളി നായകനായെത്തിയ 1983 യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രം കൂടി മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന സച്ചിനാണ് മലയാള സിനിമയില്‍ വീണ്ടും ക്രിക്കറ്റിന്റെ ആരവുമായെത്തുന്നത്. ക്രിക്കറ്റും പ്രണയവും ഹ്യൂമറും ഇടകലര്‍ന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് സംവിധായകന്‍ സന്തോഷ് നായര്‍ പറയുന്നത്.

“ഒരുപാട് ദിവസമെടുത്ത് ഷൂട്ട് ചെയ്ത വലിയൊരു കാന്‍വാസില്‍ നില്‍ക്കുന്ന ചിത്രമാണിത്. ക്രിക്കറ്റും പ്രണയവും ഹ്യൂമറും ഇടകലര്‍ന്ന പക്ക ഫാമിലി എന്റര്‍ടെയ്‌നറാണ് ഈ സിനിമ. സിനിമയ്ക്കുണ്ടായ കാലതാമസം വിഷമമുണ്ടാക്കുന്നതാണ്. എന്നാല്‍ ഞാന്‍ രണ്ട് വര്‍ഷമായി ഈ ചിത്രത്തിന്റെ പിന്നാലെയുണ്ട്. ഈ ചിത്രത്തിന്റെ വിജയത്തില്‍ ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്.” സന്തോഷ് നായര്‍ പറഞ്ഞു.

സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാള സിനിമയിലെ മുന്‍നിര ഹാസ്യതാരങ്ങള്‍ അണി നിരക്കുമ്പോള്‍ ഏറെ ചിരിക്ക് വകയുണ്ടെന്ന് വ്യക്തം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഈ മാസം 19 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം