ചാക്കോ മാഷ് പറഞ്ഞ 'ഭ.ഭ.ബ' ആണോ? കലങ്ങീല്ല..; ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു!

ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘ഭ.ഭ.ബ’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എന്താണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലിന് പിന്നില്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ ദിലീപാണ് നിര്‍മ്മിച്ചത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിന്‍ ഷെറീഫും ഫാഹിം സഫറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കര്‍.

Latest Stories

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ

വ്യക്തിഹത്യ അവസാനിപ്പിക്കാമോ? അരച്ചാൺ വയർ നിറച്ച് ഒരു മാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5,000 രൂപ പോലും വേണ്ട: രമ്യ ഹരിദാസ്

പാർട്ടി വിടാനൊരുങ്ങി രണ്ടത്താണി; താനൂരിലോ തിരൂരിലോ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു