കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം; കാത്തിരുന്നു കാണൂ എന്ന് ദിലീപ്

ദിലീപിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയല്‍ റിലീസിനോട് അടുത്തിരിക്കുകയാണ്. അര്‍ജുന്‍ സര്‍ജയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ആക്ഷനും ഏറെ പ്രധാന്യം നല്‍കുന്ന സിനിമയാണ്. പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിങ്ങനെ നാല് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ച വാക്കുകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

“കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകന്‍ എന്ന സത്യം” എന്ന പുലിമുരുകന്‍ സിനിമയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഡയലോഗ് ഏറ്റെടുത്താണ് ദിലീകുറിപ്പ്. “കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം, കാത്തിരുന്നു കാണൂ.” എന്നാണ് പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. അതിഗംഭീര ഫൈറ്റ് സീക്വന്‍സുകളാണ് ചിത്രത്തിനായി പീറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധാനം ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 14 ന് തിയേറ്ററുകളിലെത്തും.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്