ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

‘ശെയ്ത്താന്‍’ എന്ന ചിത്രത്തിലൂടെ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് നടി ജ്യോതിക ബോളിവുഡില്‍ റീ എന്‍ട്രി നടത്തിയിരിക്കുന്നത്. ശെയ്ത്താന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ജ്യോതികയുടെ മറ്റൊരു ബോളിവുഡ് ചിത്രം കൂടി റിലീസിന് ഒരുങ്ങുകയാണ്. ‘ശ്രീകാന്ത്’ എന്ന ചിത്രമാണ് നടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

എന്നാല്‍ ജ്യോതിക ആദ്യം അഭിനയിച്ചത് ശ്രീകാന്ത് എന്ന സിനിമയിലാണ്. പക്ഷെ ശ്രീകാന്തിന്റെ റിലീസ് വൈകിയതോടെ ശെയ്ത്താന്‍ റിലീസ് ചെയ്യുകയായിരുന്നു. ശ്രീകാന്തില്‍ അഭിനയിക്കാന്‍ ജ്യോതിക ആദ്യം തയാറായിരുന്നില്ല. സൂര്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായത്.

സിനിമയുടെ സംവിധായകന്‍ തുഷാര്‍ ഹിരാനന്ദാനി ആണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ”ജ്യോതികയുടെ തമിഴ് സിനിമകള്‍ കണ്ടാണ് ചിത്രത്തിലേക്ക് താരത്തെ വിളിക്കുന്നത്. എന്നാല്‍ ആ വേഷം ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ജ്യോതിക ആദ്യം പറഞ്ഞത്.”

”എന്നാല്‍ അപ്രതീക്ഷിതമായി അടുത്ത ദിവസം ജ്യോതിക തിരിച്ചു വിളിക്കുകയും, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. സൂര്യയാണ് ജ്യോതികയോട് ആ വേഷം ചെയ്യാന്‍ പറഞ്ഞത്. സ്‌ക്രിപ്റ്റ് വായിച്ച ശേഷം സൂര്യക്ക് കഥ വളരെ ഇഷ്ടമായെന്നും, ആ ക്യാരക്ടര്‍ വിട്ടുകളയേണ്ടന്ന് സൂര്യ പറയുകയായിരുന്നു.”

”ചര്‍ച്ചകള്‍ക്ക് ശേഷം സൂര്യയും ജ്യോതികയും എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഇതിന് ശേഷമാണ് ഔദ്യോഗികമായി ആ വേഷം സ്ഥിരീകരിച്ചത്” എന്നാണ് തുഷാര്‍ ഹിരാനന്ദാനി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രമാകുന്ന ചിത്രം മെയ് 10ന് ആണ് തിയേറ്ററിലെത്തുക.

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു