കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് അച്ഛന്‍ എന്റെ അഭിമുഖം കാണുന്നത്: ധ്യാന്‍ ശ്രീനിവാസന്‍

അഭിമുഖങ്ങളില്‍ തുറന്നുസംസാരിക്കുന്ന പ്രകൃതമാണ് ധ്യാന്‍ ശ്രീനിവാസന്റേത്. ഇത് പല വിവാദങ്ങളിലും നടനെ എത്തിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ
അച്ഛന്‍ ശ്രീനിവാസന്‍ തന്റെ അഭിമുഖങ്ങള്‍ കാണാറുണ്ട് എന്ന് പറയുകയാണ് ധ്യാന്‍. അഭിമുഖങ്ങള്‍ കണ്ട് അച്ഛന് തന്നോടുള്ള നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.

വനിതയ്ക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ വൈറല്‍ അഭിമുഖങ്ങളെ അച്ഛന്‍ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.
അച്ഛന് എന്നോടുള്ള നിലപാടില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത് .

അതില്‍ എന്റെ ഇത്തരം ഇന്റര്‍വ്യൂസിന് വലിയ പങ്കുണ്ട്. കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നതു പോലെ അച്ഛന്‍ ഇരുന്ന് എന്റെ ഇന്റര്‍വ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു. എന്റെ കാര്യത്തില്‍ അച്ഛന്‍ ഇപ്പോള്‍ വളരെ ഹാപ്പിയാണ്. സിനിമകളില്ലെങ്കിലും ഞാന്‍ ജീവിക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി’ എന്നും ധ്യാന്‍ പറയുന്നു.

വീകമാണ് ധ്യാനിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്ത നാല് വര്‍ഷത്തേക്ക് തനിക്ക് ഡേറ്റില്ലെന്നും 32 സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നു.ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ എന്നിവയാണ് ധ്യാനിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു