'ധോണി വന്ന് അടിച്ചു പൊളിക്കണം എന്നു പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്? അങ്ങനെ ചെയ്യാന്‍ ഇതെന്താ ചിട്ടിയാണോ?'; ധോണി ഹെയ്‌റ്റേഴ്‌സിനോട് ഒമര്‍ ലുലു

2019 ലോക കപ്പില്‍ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയെ ഇന്നലെ ഇംഗ്ലണ്ട് പിടിച്ചു കെട്ടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു. 31 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയം നുണഞ്ഞത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മെല്ലേപ്പോക്ക് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ധോണി അടക്കമുള്ള ബാറ്റ്‌സ്മാന്‍മാരാണ് ഇതില്‍ പഴിയേറ്റു വാങ്ങിയത്. ധോണിയെ പഴിക്കുന്നവരെ തള്ളി ധോണി അനുകൂല നിലപാടുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. അവസാന ഓവറുകളില്‍ 10+ റണ്‍ റേറ്റില്‍ 100+ സ്‌കോര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അടിക്കാന്‍ ഇതെന്താ ചിട്ടിയാണോ എന്നും ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു എന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ആദ്യ പവര്‍പ്ലേയില്‍ നേടിയത് വെറും 28 റണ്‍സ്… അതിന് കാരണം രാഹുലാണ്… അയാള്‍ ആദ്യം തന്നെ ഔട്ട് ആയതുകൊണ്ട് കൊഹ്‌ലിക്കും രോഹിത്തിനും വിക്കറ്റില്‍ സെറ്റാവാന്‍ സമയം വേണ്ടി വന്നു… പക്ഷെ ഈ സമയത്ത് കളി നമ്മുടെ കൈവിട്ട് പോവുകയായിരുന്നു.. Dhoni വന്നതിനു ശേഷം കളിയുടെ അവസാന ഘട്ടം വരെ വേണ്ടി വന്ന റണ്‍ റേറ്റ് 11+ ആയിരുന്നു… ഒരു ഘട്ടത്തില്‍ പോലും ഒരു ഇന്ത്യന്‍ കളിക്കാരനും ഇതിനെ മറികടന്നു ബാറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല… പിന്നെ എങ്ങനെയാണ് ധോണി വന്ന് അടിച്ചു പൊളിക്കണം എന്ന് പറയുന്നത്?? എന്ത് ലോജിക് ആണ് അതില്‍ ഉള്ളത്?? അങ്ങെരും മനുഷ്യന്‍ അല്ലെ… അങ്ങേര്‍ക്കും മറ്റു ബാറ്‌സ്മാനെ പോലെ വിക്കറ്റില്‍ സെറ്റ് ആവണ്ടേ.. അല്ലാതെ ഇറങ്ങിയതു മുതല്‍ 10+ റണ്‍ റേറ്റില്‍ 100+ സ്‌കോര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അടിക്കാന്‍ ഇതെന്താ ചിട്ടിയാണോ… ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു… അത്രയേ ഉള്ളു…

രോഹിത്തിനും കൊഹ്‌ലിക്കും ഒക്കെ ഔട്ട് ആയാല്‍ അടുത്തതായി കളിക്കാന്‍ ഇറങ്ങുന്നത് നല്ല ബാറ്റ്‌സ്മാന്‍ മാരാണ്… അതുകൊണ്ട് അവര്‍ക്ക്് അത്രയും പ്രഷര്‍ കുറഞ്ഞു കളിക്കാന്‍ സാദിക്കും… എന്നാല്‍ ധോണിക്ക് ശേഷം വരുന്നത് ബൗളേഴ്‌സ് ആണ്.. എന്ത് ധൈര്യത്തിലാണ് അദ്ദേഹം ബിഗ് ഷോട്ടുകള്‍ കളിക്കേണ്ടത്… ധോണി അങ്ങനെ കളിച് ഔട്ട് ആയിരുന്നെങ്കിലും ഇന്ന് ഈ പറയുന്നവരൊക്കെ പറയുമായിരിയ്ക്കും ധോണി കളി തോല്‍പ്പിച്ചു എന്ന്. പിന്നേ ചെയ്യാന്‍ പറ്റിയത് വിക്കറ്റ് കളയാതെ maximum score ചെയ്ത് point tableല്‍ NRR കൂട്ടുക എന്നതാണ്.

337 റണ്‍സ് ചെയ്‌സ് ചെയ്തപ്പോള്‍ പവര്‍പ്ലേയില്‍ 28 റണ്‍സ് എടുത്തപ്പോള്‍ ആരും കുറ്റപ്പെടുത്തുന്നത് കണ്ടില്ല… ഡാക്കിന് പോയ രാഹുലിനെ കുറ്റം പറയുന്നത് കണ്ടില്ല.. പട്ടിയെ പോലെ അടികിട്ടിയ കുല്‍ദീപിനെയും ചഹാറിനെയും കുറ്റം പറയണ്ട… തോറ്റപ്പോള്‍ അതിന് കുറ്റം ധോണിക് മാത്രം. Towards the end pitch slow ആയി എന്ന് ഇന്നലത്തെ press meet ല്‍ രോഹിത് പറയുകയും ചെയ്തു…. so, ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗര്‍പ്ലേ നശിപ്പിച്ചിട്ട് pitch സ്ലോ ആയാലും ഇല്ലെങ്കിലും ഫൈനല്‍ 10 oversല്‍ അത് compensate ചെയ്യണം എന്ന് പറഞ്ഞാല്‍ അത് എന്ത് ന്യായം ആണ്? ?? ഇന്നലത്തെ മാച്ചില്‍ ആകെ 1 six ആണ് ഇന്ത്യന്‍ ടീം അടിച്ചത് അതും ധോണി തന്നേ.

ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ ഏറ്റവും വലിയ റണ്‍ ചെയ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ ബാറ്റസ്മാന്‍മാര്‍ എങ്ങനെയാണു കളിച്ചതെന്ന് നോക്കുന്നത് നന്നായിരിക്കും. ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗര്‍പ്ലേ നശിപ്പിച്ചതു തന്നെയാണ് ഇന്ത്യ Backfoot ല്‍ ആവാന്‍ കാരണമെന്നിരിക്കെ ധോണിക്കെതിരെ ഉള്ള അന്ധമായ വിമര്‍ശനം വെറും ബാലിശമായ ഫാനിസമാണ് .
NB:ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത് .

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു