അവഞ്ചേഴ്‌സ് സംവിധായകര്‍ക്ക് ഒപ്പം ധനുഷിന്റെ ഹോളിവുഡ് ചിത്രം; ദ ഗ്രേമാന്റെ ചിത്രീകരണം ആരംഭിച്ചു

ധനുഷ് വേഷമിടുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേമാന്റെ ചിത്രീകരണം ആരംഭിച്ചു. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂസ്സോ ബ്രദേഴ്‌സ് തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിംഗിനുമൊപ്പമാകും ധനുഷും സ്‌ക്രീനില്‍ എത്തുക. അനാ ഡെ അര്‍മാസ് ആണ് നായിക. വാഗ്‌നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേമാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഇത് നെറ്റ്ഫ്‌ളിക്സന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേമാന്‍. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത “എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍” എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

Latest Stories

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള തിയതി കുറിക്കപ്പെട്ടു, സൂപ്പർ താരം ടീമിൽ ഇടം നേടാൻ സാധ്യതയില്ല

ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ AMMA പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

"എന്നെ ടീമിൽനിന്നും ഒഴിവാക്കിയത് ധോണി"; ഗാരി കിർസ്റ്റന്റെ സംഭാഷണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

ധർമസ്ഥലയിൽ കുഴിച്ചിട്ടവരുടെ കൂട്ടത്തിൽ മലയാളി യുവതിയും; വീണ്ടും വെളിപ്പെടുത്തൽ നടത്തി മുൻ ശുചീകരണതൊഴിലാളി

'ഇടവേളകളില്ലാതെ പ്രകടനം നടത്തുക എന്നത് ബുദ്ധിമുട്ടാണ്'; ബുംറയുടെ ജോലിഭാര തന്ത്രത്തെ ന്യായീകരിച്ച് ഭുവനേശ്വർ കുമാർ

'ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍'; പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ

“ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി”; ഏകദിനത്തിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് വെളിപ്പെടുത്തി സെവാഗ്

'ആരും 'അമ്മ' വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവയ്ക്കും'; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ