'ജയിലര്‍' ഫസ്റ്റ് ഷോയ്ക്ക് ഒരേ തിയേറ്ററില്‍ എത്തി ഐശ്വര്യ രജനികാന്തും ധനുഷും; വൈറല്‍

‘ജയിലര്‍’ സിനിമന കാണാന്‍ ഒരേ തിയേറ്ററില്‍ എത്തി ധനുഷും ഐശ്വര്യ രജനികാന്തും. ചെന്നൈ രോഹിണി തിയേറ്ററിലാണ് ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ധനുഷും ഐശ്വര്യയും എത്തിത്. ഇരുവരും ഒരേ തിയേറ്ററില്‍ നിന്നാണ് സിനിമ കണ്ടത്. എന്നാല്‍ അടുത്തടുത്ത സീറ്റാണോ എന്ന് വ്യക്തമല്ല.

മക്കളായ യാത്ര, ലിംഗ എന്നിവരും മുത്തച്ഛന്റെ ചിത്രം റിലീസ് ദിവസം തന്നെ കാണാന്‍ എത്തിയിരുന്നു. രജനിയുടെ വീട്ടില്‍ നിന്നും ബിഎംഡബ്ല്യൂ കാറിലാണ് യാത്രയും ലിംഗയും വന്നത്. ഐശ്വര്യ ജയിലറിലെ ഹുക്കും ഗാനത്തിന്റെ വരികള്‍ എഴുതിയ രജനിയുടെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടും ഇട്ടാണ് പടം കാണാന്‍ എത്തിയത്.

തൊപ്പി വച്ച് പുതിയ ലുക്കിലാണ് ധനുഷ് എത്തിയത്. രജനികാന്തിന്റെ ഭാര്യ ലതയും രോഹിണി തിയേറ്ററില്‍ ജയിലര്‍ കാണാന്‍ എത്തിയിരുന്നു. അതേസമയം, മക്കളുടെ കാര്യത്തില്‍ എന്നും ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്താറുണ്ടെന്നും അതിനാല്‍ ഇത് രണ്ടുപേരുടെയും ഒന്നുചേരാല്‍ ആയിരിക്കില്ലെന്നും വാര്‍ത്തകളുണ്ട്.

ധനുഷും ഐശ്വര്യയും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് കോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2004ല്‍ ആണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നത് കോളിവുഡിലെ ചര്‍ച്ചകളില്‍ നിറയാറുണ്ട്.

അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് ജയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം വമ്പന്‍ താരങ്ങളുമുള്ള ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആവേശത്തിര തീര്‍ക്കുന്നതാണ് ‘ജയിലര്‍’ എന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത