നടന്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ്!

നടന്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ്. ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെയാണ് അജ്ഞാതരുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകരുകയും വീടിന് മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

മാനേജര്‍ മുഖേന താരം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പമാണ് താരം അണ്ണാനഗറിലെ വീട്ടില്‍ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടന്‍ പരാതിയില്‍ പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. ലൈക പ്രൊഡക്ഷന്‍സും വിശാലുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ ആണ് വിശാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആധിക് രവിചന്ദര്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ക്ക് ആന്റണി’യും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷൂട്ടിംഗിനിടെ പരിക്ക് പറ്റി വിശാല്‍ വിശ്രമത്തിലായതിനാല്‍ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

Latest Stories

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

IPL 2024: 'ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഇമ്മാതിരി പണി ചെയ്യരുത്'; ലഖ്‌നൗ ഉടമയ്‌ക്കെതിരെ മുന്‍ താരങ്ങള്‍

ഹിന്ദി സംസാരിക്കുന്ന ഒരു സൗത്തിന്ത്യക്കാരൻ്റെ കഥാപാത്രങ്ങളാണ് ബോളിവുഡിൽ നിന്നും എന്നെ തേടി വരുന്നത്: ഫഹദ് ഫാസിൽ

ടി 20 ആ ഇന്ത്യൻ താരം കളിക്കുമ്പോൾ അത് ഏകദിനം പോലെ തോന്നുന്നു, ആളുകൾക്ക് ബോർ അടിപ്പിക്കുന്ന ഗെയിം കളിക്കുന്നത് അവൻ; മുൻ ഓസ്‌ട്രേലിയൻ താരം പറയുന്നത് ഇങ്ങനെ

സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ

കളക്ഷനില്‍ വന്‍ ഇടിവ്, 40 കോടി ബജറ്റില്‍ ഒരുക്കിയ 'നടികര്‍' ബോക്‌സ് ഓഫീസില്‍; ഇതുവരെ നേടിയത്..

വെറുതെ ചൂടാകേണ്ട അറ്റാക്ക് വരും! ദേഷ്യം ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് പഠനം

സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

മോദി അനുകൂലമാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി; മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ലൈവുകള്‍ റദ്ദാക്കി; സീ ന്യൂസില്‍ വന്‍ അഴിച്ചുപണി