തെരുവ് നായകളെ കൊല്ലുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട നടി മൃദുല മുരളിക്ക് രൂക്ഷ വിമര്‍ശനം. തെരുവ് നായ അക്രമണം രൂക്ഷമായതോടെ പേപ്പട്ടികളെ കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ തെരുവ് നായകളെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതേ അഭിപ്രായവുമായാണ് മൃദുലയും രംഗത്തെത്തിയത്.
തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗ് പങ്കുവച്ചാണ് മൃദുലയുടെ പോസ്റ്റ്. ”പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക! ഇങ്ങനെയാണോ കാര്യങ്ങള്‍ നടത്തേണ്ടത്” എന്നാണ് മൃദുല സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”മുന്തിയ കാറില്‍ യാത്ര ചെയ്തു നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും പറഞ്ഞ മനസില്‍ ആവില്ല” എന്നാണ് പലരും കമന്റ് ചെയ്യുന്നത്. വല്ലപ്പോഴും റോഡില്‍ ഇറങ്ങി ഒന്ന് നടന്നു നോക്കണമെന്നും വിമര്‍ശനങ്ങളുണ്ട്. നിങ്ങളുടെ കുഞ്ഞിനെ പട്ടി കടിച്ച് കൊന്നാല്‍ അതിനോട് ക്ഷമിക്കുമോ എന്നാണ് ഒരു കുറിപ്പിലൂടെ ചോദിക്കുന്നത്.
കുറിപ്പ്:
‘ന്നാ ഒരു കാര്യം ചെയ്യ് ഈ നാട്ടിലെ പട്ടികളെ എല്ലാം ഇങ്ങള് കൊണ്ടോയി അങ്ങ് നോക്കിക്കോ….. ന്താ സന്തോഷായില്ലേ… ഈ പട്ടി കടിക്കുന്നവരുടെ അവസ്ഥ… ഇവരാരും പട്ടിടെ അണ്ണാക്കില്‍ കൈ ഇട്ട് കടിവാങ്ങുന്നവരല്ല…. ന്റെ മുന്നിലെങ്ങാനും പട്ടി വന്നാല്‍ നല്ല കീറു കൊടുക്കും…. വേണ്ടി വന്നാ കൊല്ലും….. അേ്രത ഉള്ളൂ…. ഒരു കൊച്ചു കൊച്ചിനെ കടിച്ചു അത് മരിച്ചു. വേറെ എത്രയോ പേരെ അവരുടെ കാര്യമോ….
അതൊന്നും ന്താ പറയാത്തത്, ഒരു കടി കിട്ടുമ്പോ മനസിലായിക്കോളും…hope u get it soon, നിങ്ങളുടെ കുട്ടികളെ കടിക്കണം അപ്പോള്‍ മനസിലാവും കൊല്ലണമോ വേണ്ടയോ എന്ന്, എല്ലാ പട്ടികളെയും കൊല്ലുന്നില്ല, പേ പിടിച്ച പട്ടികളെയും, അപകടകാരികള്‍ ആയ പട്ടികളെയുമാണ് കൊല്ലുന്നത്, പിന്നെ ജീവികളെ കൊല്ലുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ലാലോ കോഴി, താറാവ് ഇതിനെ ഒക്കെ രോഗങ്ങള്‍ വരുമ്പോള്‍ കൊല്ലറുള്ളതല്ലെ…
പിന്നെ മനുഷ്യന്റെ കാര്യം തെറ്റ് ചെയ്യുക ആണെങ്കില്‍ കേസ് കൊടുക്കാന്‍ ഉള്ള സാഹചര്യം എങ്കിലും ഉണ്ട് പട്ടി കടിച്ചാല്‍ പിന്നേ പട്ടിക്കേതിരെ കേസ് കൊടുക്കാന്‍ പറ്റുവോ, അങ്ങനെ ആണെകില്‍ ഒരു 50 എണ്ണം കൊണ്ട് തരാം, വീടും കാറുമായി നടക്കുന്ന സെലിബ്രിറ്റീസ് ഉള്‍പ്പടെ ആര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് പോസ്റ്റ് ഇടാന്‍ എളുപ്പം ആണ്.. നിങ്ങടെ കുഞ്ഞിനെ ഒരു പട്ടി കടിച്ചു കൊന്നാല്‍ നിങ്ങള്‍ അതിനോട് ക്ഷമിക്കുമോ’