പകർപ്പവകാശ ലംഘനം; രക്ഷിത് ഷെട്ടി വീണ്ടും കുരുക്കിൽ

പകർപ്പവകാശ നിയമലംഘനത്തിന് കാനഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതിനാണ് ബെം​ഗളൂരു യെശ്വന്ത്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ന്യായ എല്ലിദേ, ​ഗാലി മാത്തു എന്നീ പഴയ സിനിമകളിലെ പാട്ടുകൾ രക്ഷിത് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പരംവ ഫിലിംസ് നിർമ്മിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന ചിത്രത്തിൽ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടികാണിച്ച് എം.ആർ.ടി മ്യൂസിക് ആണ് പരാതി നൽകിയത്. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ ഉടമസ്ഥാവകാശം എന്നാണ് എംടിആർ മ്യൂസിക് ഉടമ നവീന കുമാർ പറയുന്നു.

2016-ലും പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ രക്ഷിത് ഷെട്ടിയുടെ പേരിൽ കേസുണ്ടായിരുന്നു. ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിൽ ശാന്തി ക്രാന്തി എന്ന ചിത്രത്തിലെ ഒരു ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നായിരുന്നു പരാതി.

Latest Stories

KERALA BUDGET 2026: തൊഴിൽ അവസരം ഉണ്ടാക്കാൻ ​ഗ്ളോബൽ ജോബ് വാച്ച് ടവർ, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകും: ഡൊണാൾഡ് ട്രംപ്

യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രായേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി