വിവാദ ട്വീറ്റ്; കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍

ബോളിവുഡ് വിവാദനായകന്‍ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍. ഇര്‍ഫാന്‍ ഖാനും, ഋഷി കപൂറുമായി ബന്ധപ്പെട്ട ട്വീറ്റിനെ തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാത്തിലാണ് അറസ്റ്റ്. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിച്ചുവെന്നുമായിരുന്നു ആരോപണം. 2020ലാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയ കമാലിന്റെ ട്വീറ്റ്.

പരാതിയില്‍ കെആര്‍കെയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകള്‍ പ്രകാരമാണ് കമാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് രാത്രി 11 മണിക്ക് ബോറിവലി കോടതിയില്‍ ഹാജരാക്കുംഅറസ്റ്റിന് പിന്നാലെ പരാതിക്കാരന്‍ രാഹുല്‍ കനാല്‍ പ്രതികരിച്ചു. ‘എന്റെ പരാതിയില്‍ കമല്‍ ആര്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ ഈ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി