പൗരത്വഭേദഗതി നിയമത്തിനെതിരെ സണ്ണി വെയ്ന്‍; 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹ്രസ്വ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ച് നടന്‍

നടി പാര്‍വതി തിരുവോത്ത്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍ എം എ നിഷാദ് എന്നിവര്‍ക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്‍ സണ്ണി വെയ്‌നും രംഗത്തുവന്നിരിക്കുകയാണ്. 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ “ഡോണ്ട് ബി എ സക്കര്‍” എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍ ആണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

അമേരിക്കയിലെ തെരുവില്‍ ഒരാള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് ചിത്രത്തിലെ രംഗം ആരംഭിക്കുന്നത്. “രാജ്യത്ത് നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടിട്ട് എന്റെ രക്തം തിളയ്ക്കുന്നു. കൈയില്‍ പണമുള്ള വിദേശികളെ ഞാനിവിടെ കാണുന്നു. എനിക്കും നിങ്ങള്‍ക്കും കിട്ടേണ്ട ജോലി കൈക്കലാക്കിയ നീഗ്രോകളെ ഞാന്‍ കാണുന്നു. ഇതിനിയും നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് യഥാര്‍ത്ഥ അമേരിക്കകാര്‍ക്ക് സംഭവിക്കുക?”, പ്രാസംഗികന്‍ രാജ്യത്തുനിന്ന് നീഗ്രോകളെയും കത്തോലിക്ക വിഭാഗക്കാരെയും വിദേശികളെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.

ഇത് കേട്ടുകൊണ്ടിരുന്ന ഒരു കല്‍പ്പണിക്കാരനും പ്രൊഫസറും ഇതേപറ്റി സംസാരിക്കുകയാണ്. പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രസംഗത്തില്‍ ആകൃഷ്ടനാകുന്ന കല്‍പ്പണിക്കാരന്‍, വിദേശികള്‍ക്കും നീഗ്രോക്കാര്‍ക്കുമൊപ്പം കല്‍പ്പണിക്കാരെയും പുറത്താക്കണമെന്ന് പറയുമ്പോള്‍ അസ്വസ്ഥനാവുന്നു. പിന്നീട് ഹംഗേറിയയില്‍ നിന്നും പാലായനം ചെയ്ത് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച പ്രെഫസര്‍ പ്രസംഗത്തെ പറ്റി വിശദീകരിക്കുന്നതും ചിത്രത്തില്‍ കാണാം.

ബെര്‍ലിനില്‍ പ്രൊഫസറായിരുന്ന കാലത്ത് ഞാനും ഇതേ വാക്കുകള്‍ കേട്ടിട്ടുണ്ട്. അന്ന് നാസികള്‍ മണ്ടന്‍മാരും വെറും മതഭ്രാന്തന്‍മാരും മാത്രമായിരുന്നുവെന്നാണ് താന്‍ ധരിച്ചിരുന്നത്. എന്നാല്‍, ഐക്യത്തോടെ കഴിയുന്ന ഒരു രാജ്യത്തെ എളുപ്പത്തില്‍ കീഴക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ ജര്‍മ്മനിയെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചത്. ഭിന്നിപ്പിച്ചാണ് രാജ്യത്തെ അവര്‍ കീഴടക്കിയതെന്നും പ്രൊഫസര്‍ പറയുന്നു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ