ആശങ്കകള്‍ വിട്ടൊഴിഞ്ഞ് സിനിമാലോകം, കുടുംബപ്രേക്ഷകരും തിയേറ്ററുകളില്‍ എത്തി

സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തിയേറ്ററുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ പത്തു മാസത്തിനു ശേഷം ആദ്യമായി തിയേറ്റര്‍ തുറന്നപ്പോള്‍ വിജയ് ചിത്രം മാസ്റ്റര്‍ കാണാന്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം കുടുംബമായിട്ടാണ് ആളുകള്‍ തിയേറ്ററുകളില്‍ എത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം നടന്നത്. ആളുകള്‍ക്ക് തിയേറ്ററിന് അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ടെമ്പറേച്ചര്‍ ചെക്കിങ്ങും സാനിറ്റയ്‌സിങ്ങും ഉറപ്പു വരുത്തുന്നുണ്ട്. കൂടാതെ ഒന്നിടവിട്ട സീറ്റുകളുമാണ് സെറ്റ് ചെയ്തത്.

കോവിഡ് രോഗ ബാധ ഭയന്ന് ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മാറ്റി മറിച്ചു കൊണ്ടാണ് തിയേറ്ററില്‍ ആളുകള്‍ എത്തിയത്. അടുത്ത ദിവസം മുതല്‍ മലയാള സിനിമകള്‍ കൂടി പ്രദര്‍ശനത്തിനെത്തുമ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ജയസൂര്യ നായകാനായെത്തുന്ന “വെള്ളം” ചിത്രമാണ് റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം. ജനുവരി 22നാണു റിലീസ്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത “ലവ്” ജനുവരി 29ന് റിലീസിനെത്തും. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മാലിക്, തുറമുഖം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസിന് എത്തും.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...