കൊള്ളാം, സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?'രൂക്ഷവിമര്‍ശനവുമായി ചിന്മയി

മീടു ആരോപണ വിധേയനായ സുസി ഗണേഷനൊപ്പം പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തീരാമാനിച്ച ഇളയരാജയ്ക്കെതിരെ വ്യാപക വിമര്‍ശനം. സ്ത്രീകളെ ശല്ല്യം ചെയ്യുന്ന ഒരാളെ കുറിച്ച് ഇളയരാജയ്ക്ക് അറിയില്ലേയെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. സിനിമ പ്രവര്‍ത്തക ലീന മണി മേഖലയ്ക്കെതിരെ സുസി ഗണേഷന്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.

സുസി ഗണേഷന്റെ പുതിയ സിനിമയായ ‘വെഞ്ഞം തീര്‍ത്തയട’ എന്ന സിനിമയില്‍ ഇളയരാജ സംഗീതസംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടന്നത്. സൂസി ഗണേശനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഇളയരാജ അറിഞ്ഞില്ലേ എന്ന് ചിന്മയി ചോദിച്ചു.

വെഞ്ഞം തീര്‍ത്തയട. കൊള്ളാം. ഈ സംവിധായകന്‍ ലീനയോട് ഏറിയും കുറഞ്ഞും ചെയ്യുന്നത് അതാണ്. സംസാരിച്ച സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.

തനിക്ക് സുസി ഗണേഷന്റെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി ലീന മണി മേഖല വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലീന മണിമേഖലയുടെ ആരോപണം നിഷേധിച്ച സുസി ഗണേശന്‍ അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ