സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ റോയ് ആയി ജാക്കി ഷെറോഫ്; 'സാഹോ'യുടെ പുതിയ പോസ്റ്റര്‍

പ്രഭാസിന്റെ “സാഹോ”യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലാലിന്റെയും ചങ്കി പാണ്ഡ്യയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നതിന് പിന്നാലെ ബോളിവുഡ് താരം ജാക്കി ഷെറോഫിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തില്‍ റോയ് എന്ന പ്രധാന കഥാപാത്രമായാണ് ജാക്കി ഷെറോഫ് എത്തുന്നത്. പോസ്റ്ററില്‍ പ്രകടമായ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും ചുഴിഞ്ഞിറങ്ങുന്ന നിഗൂഢതയേറിയ കണ്ണുകളും ക്യാരക്ടറിന് ഒരു ഡ്രമാറ്റിക് ലുക്ക് കൊടുക്കുന്നുണ്ട്. “ശരി എന്ന് പറയൂ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകൂ” എന്നാണ് പോസ്റ്ററിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

300 കോടി രൂപാ ബജറ്റില്‍ ഒരുക്കുന്ന സാഹോ ആഗസ്റ്റ് 30ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. സംവിധാനം ചെയ്യുന്നത് സുജിത് റെഡ്ഡിയാണ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാള നടന്‍ ലാല്‍ നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു