പേടി തോന്നുന്ന, ഏണി, അറുക, കണ്ടാല്‍ ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍; വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍ വീഡിയോ

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി തിരക്കഥയും സംവിധാനാവും ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് കോള്‍ വീഡിയോ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ഇതുവരെ കാണാത്ത തരത്തിലുള്ള കാസ്റ്റിംഗ് കോള്‍ വീഡിയോ ആണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നത്.

എങ്ങനെയുള്ള കഥാപാത്രങ്ങളെ വേണമെന്നും രസകരമായാണ് വീഡിയോയില്‍ പറയുന്നത്. ‘വെടിക്കെട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ബാദുഷ സിനിമാസും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സും ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

(60 വയസ്സ് കഴിഞ്ഞ) കേരളത്തില്‍ ആദ്യ വാക്സിന്‍ എടുത്ത, തെറിച്ചു നില്‍ക്കുന്ന അപ്പാപ്പന്മാര്‍ അമ്മാമ്മമാര്‍, കണ്ടാല്‍ പേടി തോന്നുന്ന, ഏണി, അറുക, കണ്ടാല്‍ ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍ (കണ്ടാല്‍ പേടി തോന്നാത്തവര്‍ക്കും വരാം), ടിക് ടോക് നിരോധിച്ചതിനു ശേഷം റീല്‍സ് വീഡിയോകളിട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പാന്റെ കാന്തരികളാണെങ്കില്‍ കലക്കും), ഓണ്‍ലൈന്‍ ക്ലാസ്സിലിരുന്ന് ഉഴപ്പുന്ന പുള്ളേങ്ങള്‍ (10 വയസ്സിന് താഴെയുള്ള), തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരും, മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മദ്ധ്യവയസ്‌കരും (40തിനും 50തിനും ഇടയില്‍ പ്രായമുള്ളവര്‍), എന്നിങ്ങനെ വ്യത്യസ്തമായ  രീതിയിലാണ് കാസ്റ്റിംഗ് കോള്‍.

മാറ്റിനി എന്ന ഒടിടി പ്ലാറ്റ് ഫോം വഴിയാകും അഭിനേതാക്കളെ തിരഞ്ഞെടുക്കുക. ബിബിനും വിഷ്ണുവും തന്നെയാണ് കാസ്റ്റിംഗ് കോള്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ