തൊട്ടപ്പുറത്തെ കവലയില്‍ 'കുരുടിയും പിള്ളേരും' കാണും; അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീര്‍

‘കുറുപ്പ്’ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതക്കളെ തേടുന്ന കാസ്റ്റിങ് കാള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച വീഡിയോയില്‍ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതീ-യുവാക്കളെ തേടുന്നതായാണ് കാസ്റ്റിങ് കോള്‍ വീഡിയോ.

”സുന്ദരീ സുന്ദരന്മാരേ… ബ്ലൂവെയ്ല്‍ ഫിലിമ്‌സിന്റെ ബാനറില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന തൊണ്ണൂറുകളിലെ കോഴിക്കോടന്‍ യൗവന കഥ പറയുന്ന പുതിയ മലയാള ചിത്രത്തിലേക്ക് നായികാ – നായകന്മാരെ തേടുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ള പൂക്കികളും സ്‌കിബിടികളും താഴെ കാണുന്ന മെയില്‍ ഐഡിയിലേക്ക് പ്രൊഫൈല്‍ അയച്ചോളിന്‍” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്.

‘ഫ്രം ദി മേക്കേഴ്‌സ് ഓഫ് സെക്കന്റ് ഷോ’ എന്ന ടാഗ് ലൈനിലാണ് വീഡിയോ എത്തിയിരിക്കുന്നത്. വീഡിയോയിലെ ചില ഹിഡന്‍ ഡീറ്റൈല്‍സും ആരാധകര്‍ ഡീകോഡ് ചെയ്തു കഴിഞ്ഞു. പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ‘തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..’ എന്നിവ ആരാധകരുടെ ചര്‍ച്ചകളില്‍ ഇടം നേടിക്കഴിഞ്ഞു.

അതിനാല്‍ തന്നെ ഇത് ശ്രീനാഥിന്റെ ആദ്യ സിനിമയായ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിലാണ് ആണ് ചര്‍ച്ചകള്‍ എത്തുന്നത്. ബ്ലൂ വെയില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക